അരിക്കുഴ ഉദയ വൈ എം എ ലൈബ്രറിയിൽ വനിതാവേദി അംഗങ്ങളുടെ സാഹിത്യാഭിരുചിയും സർഗ്ഗവാസ്സനയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ കലാ സാഹിത്യ മത്സരങ്ങൾ ശനിയാഴ്ച രാവിലെ 10 മുതൽ ലൈബ്രറി ഹാളിൽ നടത്തുന്നു. മത്സരങ്ങളുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി നിർവഹിക്കും