ശാന്തമ്പാറ: റിജോഷ് കൊലപാതക കേസിൽ രണ്ടാം പ്രതി ലിജിയുടെ അറസ്റ്റ് മുംബൈ പൊലീസ് രേഖപ്പെടുത്തി. ഒളിവിൽ കഴിയവേ രണ്ടര വയസുകാരിയായ മകൾ ജോവനക്ക് വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. ലിജിയെ പൊലീസ് റിമാന്റ് ചെയ്തു.ഒന്നാം പ്രതിയും ലിജിയുടെ കാമുകനുമായ വസീം ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. റിജോഷിന്റെ ഭാര്യയാണ് രണ്ടാം പ്രതി ലിജി. കൊലപാതകത്തിനു ശേഷം മുംബൈയിലേക്ക് കടന്ന ഇരുവരും മകൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.