school

വെള്ളത്തൂവൽ : വെള്ളത്തൂവലിലെ ഗവൺമെന്റ് സ്‌കൂളുകൾ ചുറ്റും കാടു വളർന്ന് മൂടി ശോചനീയാവസ്ഥയിലായി. സ്‌കൂളുകൾക്ക് ചുറ്റിലുമുള്ള ഇലക്ട്രിസിറ്റി ബോർഡിന്റെ അധീനതയിലുള്ള സ്ഥലമാണ് കാട് പിടിച്ച് കിടക്കുന്നത് ഇഴജന്തുക്കളും മറ്റും വ്യാപകമായി വിരഹിക്കുന്നയിടമാണ് എൽ.പി, യു.പി, ഹൈസ്‌കൂൾ, 'ഹയർ സെക്കണ്ടറി എന്നീ സ്‌കൂളുകളിലേക്ക് വന്നു പോകുന്ന വഴികളെല്ലാം കാട് മൂടിക്കിടക്കുകയാണ് കെ.എസ്.ഇ ബി ക്വാർട്ടേഴ്സുകൾ, പെൻസ്റ്റോക്ക് പൈപ്പ് ലൈനുകൾ എല്ലാം സ്‌കൂകൂളിനോട് ചേർന്നുണ്ടെങ്കിലും കാട് വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമായി. ഹൈസ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരങ്ങളും കാടും വളർന്ന് ചാഞ്ഞ് കിടക്കുന്നു ക്ലാസ്സ് മുറികൾക്കുള്ളിൽ ഭിത്തിയിലും തറയിലും പൊത്തുകളും കാണാം കുടിവെളളമെടുക്കുന്നതിന് ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തിന് ചെളി നിറമാ
ണ് വൃത്തിഹീനമായി കിടക്കുന്ന ശുചിമുറി കാടുകയറി കിടക്കുന്നു പാചകപ്പുരയുടെ ചുറ്റും കാടാണ് കുട്ടികൾക്ക് ആഹാരം കഴിക്കാൻ കൈ കഴുകാൻ പോലും ശുദ്ധജലമില്ല തോട്ടിലെ അഴുക്ക് വെള്ളത്തിലാണ് കൈകഴുക്കും മറ്റും നടത്തുന്നത്. നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന യു.പി, ഹൈസ്‌കൂൾ വിഭാഗം ചെങ്കുളം പവ്വർ ഹൗസിന്റെ നിർമ്മാണ കാലത്ത് സിമന്റ് സ്റ്റോക്ക് ചെയ്യാൻ നിർമ്മിച്ച കെട്ടിടത്തിലാണ് ഇന്നും പ്രവർത്തിച്ചു വരുന്നത് .