മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഡിസംബർ 1 മുതൽ
5 വരെ എൻ.എൻ. പിള്ള നഗറിൽ (തൊടുപുഴ ടൗൺ ഹാൾ) സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന നാടകോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തൊടുപുഴ ഐശ്വര്യാ ടൂറിസ്റ്റ് ഹോമിൽ തൊടുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി വനോദ് കണ്ണോളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.എം. ബാബു, ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, ഷാജു പോൾ, ജോസ് തോമസ്, അജയ് തോമസ്, മുഹമ്മദ് നജീബ്, എ.പി. കാസീൻ, ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.