ഇടുക്കി : പഞ്ചായത്ത് വകുപ്പിന്റെയും കിലയുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ഭേദഗതികൾ സംബന്ധിച്ച് ശില്പശാല നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ.ഷീല ശിൽപശാല ഉദ്ഘാടനം ചെയ്തു. കില ഫാക്കൽറ്റികളായ കെ.ഐ അബ്ദുൾ ജലീൽ, പി.എൻ. വിനോദ് കുമാർ, സഞ്ജയ് പ്രഭു എന്നിവർ സംസാരിച്ചു. കില ഇടുക്കി ജില്ലാ കോഓർഡിനേറ്റർ ഷാഹുൽ ഹമീദ് സ്വാഗതവും ജോസ് എം സൈമൺ കൃതജ്ഞതയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.