വെള്ളിയാമറ്റം: പ്രളയ ദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ട ഭൂരഹിതർക്ക് വീട് നിർമ്മിക്കാൻ സ്ഥലമുള്ളവർ നൽകി മാതൃകയാകണമെന്ന് പി.ജെ ജോസഫ് എം.എൽ എ പറഞ്ഞു. സ്വന്തമായി വീടുപണിയാൻ സ്ഥലമില്ലാത്തവർ സമൂഹത്തിൽ നിരവധിയാണ്. അധിക സ്ഥലമുള്ളവർ സഹായ മനസ്കരായി മാറേണ്ടത് ഇത്തരം സാഹചര്യത്തിലാണെന്ന് പി.ജെ.ജോസഫ് ഓർമ്മിപ്പിച്ചു.കഴിഞ്ഞ വേനൽമഴക്കാറ്റിൽ മരങ്ങൾ വീണ് തകർന്ന വെളളിയാമറ്റം വടക്കേമുളഞ്ഞനാൽ വിൽസൺ, ആൻസി ദമ്പതികൾക്ക് ഗാന്ധിജി സ്റ്റഡി സെൻറർ നിർമ്മിച്ച പ്രകൃതി സൗഹൃദ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യൂ, വെള്ളിയാമറ്റം സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, രാജു ഓടയ്ക്കൽ,റെജി ഓടയ്ക്കൽ, എം.കെ ചന്ദ്രൻ ,ജോണി നരിക്കാട്ട്, സോണി തെങ്ങും പള്ളി, ഷാജി മുതുകുളം, സജി ഞാവള്ളിയിൽ, ജോയി പനം ന്താനം, ജോസുകുട്ടി അലകനാൽ, ബിനു തെങ്ങുംപള്ളിൽ,സിബി കൊച്ചു മറ്റം എന്നിവർ പ്രസംഗിച്ചു.