ചെറുതോണി. കുടിയേറ്റ സ്മാരക ടൂറിസം വല്ലേജിന്റെ നിർമ്മാണം ആരംഭിച്ചു. ഇടുക്കി ആർച്ച് ഡാമിനു സമീപത്തായി ഉദ്യാന പദ്ധതിയൊട് ചേർന്നാണ് സ്മാരകം നിർമ്മിക്കുന്നത് . 10 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നൽകിയിട്ടുളളത് . ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുളളത് . ആർച്ച് ഡാമിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കൈവശമുളള 10 ഏക്കർ സ്ഥലത്താണ് സ്മാരകം നിർമ്മിക്കുന്നത്. ലോകത്ത് എല്ലായിടത്തും കുടിയേറ്റങ്ങൾ നടന്നിട്ടുള്ളിടത്തെല്ലാം നിർമ്മിച്ചിട്ടുള്ള സ്മാരകങ്ങളുടെ മാതൃകകൾ കൂടി സ്വീകരിച്ചാണ് ഇടുക്കുയുടെ കുടയേറ്റ സ്മാരകം രൂപകൽപ്പന ചെയ്തിട്ടുളളത്.
ഇടുക്കിയിലെ ജനവാസത്തിന് ആയിരത്തോളം വർഷത്തെ പഴക്കം ഉണ്ടെങ്കിലും 1940 കളിലെ മദ്ധ്യ തകിരുവിതാംകൂറിൽ നിന്നുളള കുടിയേറ്റമാണ് പ്രധാനപ്പെട്ടത്.
ആർശ് ഗാലറി
പ്രവേശന കവാടത്തിൽ നിന്നാംരംഭിച്ച് നടന്നെത്താവുന്ന ദൂരത്തിൽ മല മുകളിൽ നിർമ്മിക്കുന്ന ആർട്ട് ഗാലറി (കുടിയേറ്റ സ്മാരക മ്യൂസിയം) ആണ് ഏറ്റവും ആകർഷകമായത് . ഹൈറേഞ്ചലേക്കുളള കുടിയേറ്റത്തിന്റെ ചരിത്ര സ്മൃതികൾ നിറഞ്ഞു നിൽക്കുന്നതാണ് ആർട്ട് ഗ്യാലറി . ജില്ലയുടെ എല്ലാ ഭാഗത്തും നടന്ന കുടയേറ്റത്തിന്റെ സ്മരണ ഉണർത്തുന്ന ചിത്രങ്ങളും അമരാവതിയിലും ചുരുളി കീരത്തോട്ടിലും നടന്ന കുടിയിറക്ക് വിരുദ്ധ പോരാട്ടങ്ങളുടെയും കർഷക സമരങ്ങളുടെയും ചരിത്ര ശേഷിപ്പുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും .
കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എ കെ ജി യുടെയും ഫാദർ വടക്കെന്റെയും ഉൾപ്പെടെയുളള കർഷക നേതാക്കളുടെ ചിത്രങ്ങളും ആർട്ട് ഗാലറിയിൽ സ്ഥാപിക്കും. .
സഞ്ചാരികളെ ആകർഷിക്കുന്ന വ്യൂ പോയിന്റുകളും നടപ്പാതകളും വിശ്രമ കേന്ദ്രങ്ങസളും ഉദ്യാനങ്ങളും കുടിയേറ്റ സ്മാരകത്തിന്റെ ഭാഗമായി നിർമ്മിക്കും. പാർലമെന്റ് അംഗമായിരിക്കെ ജോയ്സ് ജോർജും ഡിറ്റിപിസി എക്സിക്കൂട്ടീവ് അംഗം സിവി വർഗീസും ഡിറ്റിപിസി വഴി ടൂറിസം വകുപ്പിന് നൽകിയ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ഒരു വർഷത്തിനുളളിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് നിർമ്മാണ സ്ഥലം സന്ദർശിച്ച ശേഷം ഡിറ്റിപിസി എക്സിക്യൂട്ടീവ് അംഗം സിവി വർഗീസ് പറഞ്ഞു. ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ സിപിഎം ഇടുക്കി ഏരിയാ സെക്രട്ടറി പിബി സബീഷ് കൺസൾട്ടന്റ് എൻജിനിയർ കെ ദിലീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.