neeraja

തൊടുപുഴ: ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോൽസവം 'വർണ്ണേത്സവ് ' ന് തൊടുപുഴ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ തുടക്കമായി. ജില്ലയിലെ 14 വിദ്യാലയങ്ങളിൽ നിന്നും 500ൽ പരം കലാപ്രതിഭകൾ കലോത്സത്തിൽ പങ്കെടുക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം സിനിമാതാരം നീരജ പ്രശാന്ത് നിർവഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ അദ്ധ്യക്ഷൻ ടി.കെ. ബാലകൃഷ്ണൻ ച അദ്ധ്യക്ഷനായി. വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി എ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ കെ. രവീന്ദ്രൻ നായർ, ജനറൽ കൺവീനർ കെ.എം. ശ്രീലത എന്നിവർ പ്രസംഗിച്ചു.
ഇന്ന് വെകിട്ട് 4ന് ചേരുന്ന സമാപന സഭയിൽ ഭാരതീയ വിദ്യാനികേതൻ ജില്ലാ രക്ഷാധികാരി എം.കെ. തങ്കപ്പൻ അദ്ധ്യക്ഷനാകും. കലോത്സവ പ്രമുഖ് എം.കെ. സരേന്ദ്രൻ, സ്വാഗത സംഘം ജോയിന്റ് കൺവീനർ ശ്രീലത ഷാജി എന്നിവർ പ്രസംഗിക്കും. മുൻസിപ്പൽ കൗൺസിലർ ടി.കെ. സുധാകരൻ സമ്മാനദാനം നിർവഹിക്കും.