കുമളി: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയിലെ ഗുരു ഗീതം കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് നടക്കും. രാവിലെ 9.30ന് ചെയർമാൻ കൊമ്മാടിയിൽ ലീലാമ്മ ബാബുവിന്റെ അദ്ധ്യക്ഷതയിൽ എസ്.ഡി. ഫാർമസി ബാബു വൈദ്യരുടെ വീട്ടിൽ ചേരുന്ന യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ പരമേശ്വരൻ സ്വാഗതം പറയും. കുമളി ശാഖാ പ്രസിഡന്റ് ബെൽഗി ബാബു, വൈസ് പ്രസിഡന്റ് പുഷ്‌കരൻ മണ്ണാറത്തറയിൽ, സെക്രട്ടറി സജിമോൻ, യൂണിയൻ കമ്മിറ്റി അംഗം ഇ.എൻ. കേശവൻ, യൂണിയൻ കമ്മിറ്റി അംഗം പി.എൻ. രാജു, യൂണിയൻ വനിതാ സംഘം നിയുക്ത സെക്രട്ടറി ലതാ മുകുന്ദൻ, കുമളി വനിതാ സംഘം പ്രസിഡന്റ് ലളിതമ്മ അപ്പു, സെക്രട്ടറി ജയാ ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തങ്കമ്മ രാമൻകുട്ടി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനീഷ് കണ്ണംതറ, സെക്രട്ടറി പ്രശാന്ത് കാഞ്ഞിരകാട്ടിൽ എന്നിവർ സംസാരിക്കും. കുടുംബയോഗം കൺവീനർ അനുമോൾ സുധാകരൻ പ്രവർത്തന റിപ്പോർട്ടും കമ്മിറ്റി അംഗം രവീന്ദ്രൻ മാടത്തുപറമ്പിൽ നന്ദിയും പറയും. തുടർന്ന് കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികൾ നടക്കും.