കുഞ്ചിത്തണ്ണി: എസ്.എൻ.ഡി.പി യോഗം ഉപ്പാർ ശാഖ പുതിയതായി നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് ശാഖാ ഹാളിൽ നടക്കുന്ന യോഗത്തിൽ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഓഫീസ് മന്ദിര സമർപ്പണം നടത്തും. യോഗത്തിൽ ശാഖാ പ്രസിഡന്റ് ആർ. ബാബു അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി വിശ്വദാസ് റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സംഘടനാ സന്ദേശം നൽകും. ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി തോമസ് വിശിഷ്ടാതിഥിയായിരിക്കും.