shyni
വനിതാവേദി കലോത്സവം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി ഉദ്ഘാടനം ചെയ്യുന്നു

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയിൽ പ്രവർത്തിച്ചു വരുന്ന വനിതാവേദി അംഗങ്ങളുടെ സാഹിത്യാഭിരുചിയും സർഗവാസനയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാവേദി കലോത്സവമെന്ന പേരിൽ വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടത്തി. വനിതാവേദി ചെയർപേഴ്സൺ ഷൈല കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ, അജ്ഞന സാബു, അനുപ്രിയ ടിജോ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടന്നു.