മുട്ടം: സമ്പൂർണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുട്ടം പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. പൊതു ജനത്തിന് താമസം കൂടാതെ വിവിധ ആവശ്യങ്ങൾ നൽകുക, ഫയലുകളും രജിസ്റ്ററുകളും ഒരു കുടക്കീഴിൽ തയ്യാറാക്കുക, ഓഫീസിൽ എത്തുന്ന ജനത്തിന് ഇരിപ്പിടവും കുടിവെള്ളവും ഉറപ്പാക്കുക, ഇടപാടുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കിയതിനെ തുടർന്നാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്.