വെള്ളത്തൂവൽ: ഹൈറേഞ്ച് മിൽക്ക് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്ലാന്റിൽ സ്ഥാപിച്ച സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനവും ക്ഷീരകർഷകരെ ആദരിക്കലും അഞ്ചിന് നടക്കും. 12ന് ഡയറി അംഗണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജു സോളാർ പവർപ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. എസ്. രാജേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാക്ഷണം നടത്തും. ക്ഷീര വികസന ഡയറക്ടർ എസ്. ശ്രീകുമാർ ക്ഷീരകർഷകനെയും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി. കൃഷ്ണൻ ക്ഷീരകർഷകയെയും ആദരിക്കും. കെ.കെ. ജയചന്ദ്രൻ, കെ.കെ. ശിവരാമൻ, ടി.ആർ. ബിജി, കെ.ആർ. ജയൻ, ഒ.വി. ഷൈലമ്മ എന്നിവർ സംസാരിക്കും.