തൊടുപുഴ: എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രണ്ടിന് വഴിത്തല സെന്റ് ആന്റണീസ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9.20ന് നടക്കുന്ന റെഡ് റിബൺ ക്യാമ്പയിൻ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ നിർവഹിക്കും. 9.30ന് നടക്കുന്ന എയ്ഡ്‌സ് ദിന സന്ദേശ റാലി പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി നിർവഹിക്കും. തുടർന്ന് പൊതു സമ്മേളനം നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ്, ഹെൽത്ത് സൂപ്പർവൈസർ കുര്യച്ചൻ സി.ജെ, പുറപ്പുഴ മെഡിക്കൽ ഓഫിസർ രേഖ ശ്രീധർ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ സി.ജെ ജെയിംസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.