മണക്കാട്: പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാന കർമ്മം ചിറ്റൂർ ഗവ. എൽ.പി സ്‌കൂളിൽ നടന്നു. മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം 2018- 19, 2019- 20 വർഷങ്ങളിൽ മണക്കാട് പഞ്ചായത്തിൽ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരെ ആദരിയ്ക്കുന്ന ചടങ്ങും നടത്തി. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്. ബി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സർവ്വീസ് സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.