kannur-university
kannur university

സമ്പർക്ക ക്ലാസുകൾ

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ, ബിരുദാന്തര ബിരുദ, അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 3ന് രാവിലെ വിവിധ കേന്ദ്രങ്ങളിൽനടത്തും. വിവരങ്ങൾ www.kannuruniversity.ac.in

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി. എജ്യൂക്കേഷൻ സെന്ററുകളിലെയും ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ എം.സി.എ. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾക്ക് 6 മുതൽ 8 വരെയും അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്ക് 15 മുതൽ 18 വരെയും ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എം. സി.എ. വിദ്യാർഥികളുടെയും മൂന്നാം സെമസ്റ്റർ ലാറ്ററൽ എൻട്രി വിദ്യാർഥികളുടെയും യോഗ്യതാപത്രം 6 നകം സമർപ്പിക്കണം. പരീക്ഷാ തീയതിയും ഇന്റേണൽ മാർക്ക്, എ.പി.സി. എന്നിവ സമർപ്പിക്കുന്നതിനുള്ള തീയതികളും അടങ്ങിയ വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.

ഇ.എസ്.ഇ മാർക്കുകൾ

സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്നും മൂന്നും സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഇ.എസ്.ഇ മാർക്കുകൾ 4 മുതൽ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാഫലം

രണ്ടും നാലും സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (മേഴ്‌സി ചാൻസ് 2005 അഡ്മിഷൻ) മാർച്ച് 2018 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പകർപ്പ് ലഭ്യമാക്കൽ, ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 13ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.

ഹാൾടിക്കറ്റ്

6 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഹാൾടിക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകും.