തലശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മീറ്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും തലശ്ശേരി ആക്‌ഷൻ ഫോറം കൺവീനറുമായ മുഴപ്പിലങ്ങാട് കെട്ടിനകം റഷ്നിദ മാൻഷനിലെ സത്താർ മുരക്കോളി (45 ) നിര്യാതനായി. ഉപ്പ: പരേതനായ ഹംസ. ഉമ്മ: ഹാജിറമുരിക്കോളി. ഭാര്യ: സഫീറ. മക്കൾ: മുഹമ്മദ് ജാസിർ.ദയാൻ. തബീബ.സൻഹ. സഹോദരങ്ങൾ: നിസാർ.ഇർഷാദ്, സമദ്, റംല, റുബൈദ.
മൃതദേഹം ഉച്ചക്ക് ഒരു മണിക്ക് പഴയ ബസ് സ്റ്റാൻഡ് ഇ.മൊയ്ദു പെട്രോൾ പമ്പിൽ പൊതുദർശനത്തിന് വയ്‌ക്കും. 1.30ന് സ്റ്റേഡിയം ജമാഅത്ത് പള്ളിയിൽ ജനാസ നമസ്‌കാരം. ഉച്ചക്ക് 2 മണിക്ക് മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കും. തുടർന്ന് 3 മണിക്ക് മണപ്പുറം പള്ളി ഖബറിസ്ഥാനിൽ ഖബറടക്കം.