കാസർകോട്: കുമ്പളയിൽ സഹോദരങ്ങളുടെ പേരിലുള്ള തുരിശ് ഫാക്ടറി വ്യാജരേഖയുണ്ടാക്കി മറ്റൊരു ഫാക്ടറിയുമായി ലയിപ്പിച്ചെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശികളായ എട്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് സ്വദേശി ബേബി ജേക്കബ്, ഭാര്യ ആലീസ് ബേബി, കാലിക്കടവിലെ തലയില്ലത്ത് അബ്ദുല്ല, പെരിന്തൽമണ്ണയിലെ സതീശൻ, വടക്കേടത്ത് ബിജു, കാഞ്ഞങ്ങാട്ടെ സജോ ബെന്നി, ഇരിയയിലെ സജോ സണ്ണി, ഇരിയയിലെ സൈജു എന്നിവർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.

കർണ്ണാടക കുലശേഖര സ്വദേശികളായ സാബു ജോസഫ് (52), സഹോദരൻ സിബി ജേക്കബ് എന്നിവരുടെ പേരിൽ കുമ്പള അനന്തപുരത്തുള്ള വട്ടക്കുളം എന്ന തുരിശ് ഫാക്ടറി ഒന്നുമുതൽ നാലുവരെ പ്രതികൾ വ്യാജരേഖയുണ്ടാക്കി വിജയ് എന്ന കെമിക്കൽ ഫാക്ടറിയിൽ ലയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കേരള യുക്തിവാദി സംഘം കാസർകോട് ജില്ലാ സമ്മേളനം ചായ്യോത്ത് എൻ.ജി സ്മാരക കലാവേദിയിൽ അഡ്വ. കെ.എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.