പാപ്പിനിശ്ശേരി: ദീർഘകാലം സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായി പ്രവർത്തിച്ച പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ അയിഷ മൻസിൽ അഡ്വ. കെ.എം. മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. 1990 മുതൽ സുപ്രീം കോടതിയിലെ അഭിഭാഷകനായിരുന്നു. ഭാര്യ: നഹീമ. മക്കൾ: അഡ്വ. അയിഷ, ഖദീജ, അഡ്വ. റുഖിയ. മരുമക്കൾ: ഷാക്കിറുദ്ദീൻ (അയിഷ പ്ലെവുഡ്സ് ഉടമ, പാപ്പിനിശ്ശേരി), നഹീമുള്ള ഫിറോസ് (ചെന്നൈ), മുഹമ്മദ് ജാസിം (വ്യാപാരി, എറണാകുളം). സഹോദരി: കെ.എം. ബീഫാത്തു. ഖബറടക്കം ഇന്ന് രാവിലെ 9ന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.