കണ്ണൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് 24ന് കണ്ണൂരിലെത്തും. ഏഴിമല നാവിക അക്കാഡമിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാഷ്ട്രപതിക്കായി ഒരുക്കുന്നത്. എഴായിരത്തോളം പൊലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കുന്നുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ ഉച്ചയ്ക്ക് മൂന്നിന് പ്രത്യേക വിമാനത്തിൽ എത്തുന്ന രാഷ്ട്രപതി ഹെലികോപ്ടർ മാർഗ്ഗം ഏഴിമലയിലേക്കു തിരിക്കും. 20 എസ്.പിമാരും 50 ഡിവൈ.എസ്.പിമാരും സുരക്ഷാ ചുമതലയ്ക്ക് നേതൃത്വം നൽകും.
ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ സംബന്ധിക്കും.