തളിപ്പറമ്പ്: മാവോയിസ്റ്റ് പ്രവർത്തകരെ വെടിവെച്ചുകൊന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തതിന് 25 എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പൊ ലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയ പാതയിലാണ് സംഭവം നടന്നത്.
യന്ത്രത്തോക്കേന്തിയ രണ്ട് പൊലീസ് വേഷധാരികൾ ഒരാളെ തോക്ക് ചൂണ്ടി പ്രതീകാത്മകമായി കൊല്ലാൻ ശ്രമിക്കുന്നതിന്റെ നിശ്ചല ദൃശ്യം പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ദേശീയപാതയിൽ കൂട്ടം കൂടി നിന്ന ഇവർ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സ്യഷ്ടിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇബ്രാഹിം തിരുവട്ടൂർ, അബൂബക്കർ,ഇർഷാദ്, മുഹമ്മദലി, വാസിത്, മുസ്തഫ തുടങ്ങി 17 പേർക്കെതിരെയാണ് കേസ്.