കാഞ്ഞങ്ങാട്: നിയമം ലംഘിച്ചതിന്റെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങൾ നാട്ടുകാർക്ക് ദ്രോഹമാകുന്നു. വിവിധ കേസുകളിൽ ആർ.ഡി.ഒ, ട്രാൻസ്‌പോർട്ട്, പൊലീസ് അധികാരികൾ പിടിച്ചെടുത്ത വാഹനങ്ങളാണ് റോഡരികിലും മറ്റുമായി തുരുമ്പെടുത്ത് നശിക്കുന്നത്.

പുതിയകോട്ടയിൽ ആർ.ഡി ഓഫിസ്, രജിസ്ട്രാർ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, പൊലീസ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങളുടെ പരിസരത്തായി നിരവധി വാഹനങ്ങളാണ് നിർത്തിയിട്ടിട്ടുള്ളത്. ഇതിൽ മിക്കതും അനധികൃതമായി മണലും മണ്ണും കടത്തിക്കൊണ്ടു വരുമ്പോൾ അധികൃതർ പിടികൂടിയതാണ്. വാഹനങ്ങൾ കൂട്ടിയിട്ടതുമൂലം റോഡിലൂടെ കാൽനടയാത്രക്കാർ പോലും ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. വർഷങ്ങൾക്കുമുമ്പ് പിടിച്ചെടുത്ത വാഹനങ്ങൾ വരെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി നിർത്തിയിട്ടിട്ടുണ്ട്. ഇതിൽപലതും തുരുമ്പെടുത്ത് ഉപയോഗശൂന്യവുമായിട്ടുണ്ട്.

കേസുകൾ തീർപ്പാകാത്തതു കൊണ്ടാണ് തൊണ്ടി മുതലുകളായ വാഹനങ്ങൾ മാറ്റാൻ കഴിയാത്തത് ഹൊസ്ദുർഗ് എസ്.ഐ