kalnattu

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്ക്കൂൾ കലോത്സവ പന്തലിന് കാൽനാട്ടി. പ്രധാന വേദിയായ ഐങ്ങോത്ത് ദേശീയപാതയ്‌ക്ക് സമീപത്തെ മൈതാനിയിൽ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനാണ് കാൽനാട്ടു കർമ്മം നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി.മുഖ്യാതിഥിയായി. സി.ഡി.ഇ. കെ.വി പുഷ്പ സ്വാഗതം പറഞ്ഞു. പ്രൊഫ.കെ.പി.ജയരാജൻ, എ.ഹമീദ് ഹാജി, എം.പി.ജാഫർ, ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ, മുഹമ്മദ് ഹാഷിം തുടങ്ങിയവർ പ്രസംഗിച്ചു.

പ്രധാന വേദിയിൽ ആറായിരം പേർക്ക് ഇരുന്ന് മത്സര പരിപാടികൾ വീക്ഷിക്കുന്നതിന് സൗകര്യമുണ്ടാകും. 45000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് ഒരുക്കുന്നത്. സ്റ്റേജിൽ 60 ഇരിപ്പിടങ്ങളും ഒരുക്കും.