കാസർകോട്: റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങൾ സമാപിച്ചു. ഇരിയണ്ണിയിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സ്റ്റേജ് മത്സരങ്ങൾക്ക് നാളെ അരങ്ങ് ഉണരും.
ഇന്നലെ നടന്ന മത്സരത്തിൽ യു.പി ജനറൽ വിഭാഗത്തിൽ 30 പോയിന്റ് നേടി കാസർകോട് ഉപജില്ല ഒന്നും ചെറുവത്തൂർ ഉപജില്ല രണ്ടും സ്ഥാനം നേടി. ഹൈസ്‌കൂൾ ജനറൽ ഒന്നാം സ്ഥാനം ബേക്കൽ ഉപജില്ല -74 പോയിന്റ്, രണ്ടാംസ്ഥാനം കാസർകോട് -72
എച്ച്.എസ്.എസ്. ജനറൽ കാസർകോട് ഉപജില്ല 111 പോയിന്റോടെ ഒന്നാം സ്ഥാനവും 107 പോയിന്റോടെ ഹോസ്ദുർഗ് രണ്ടാം സ്ഥാനവും നേടി. യു.പി സംസ്‌കൃതം 20 പോയിന്റുമായി കുമ്പള, ബേക്കൽ, മഞ്ചേശ്വരം ഉപജില്ലകൾ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. ഹോസ്ദുർഗ് ഉപജില്ല 18 പോയിന്റോടെ രണ്ടാംസ്ഥാനത്താണ്.
ഹൈസ്‌കൂൾ അറബിക് ഒന്നാം സ്ഥാനം 35 പോയിന്റ് ബേക്കൽ. രണ്ടാം സ്ഥാനം 33 പോയിന്റ് കാസർകോട്. കന്നഡ യു.പി. വിഭാഗം 10 കുമ്പള ഉപജില്ല, രണ്ടാം സ്ഥാനം 8 മഞ്ചേശ്വരം ഉപജില്ല. ഹയർ സെക്കൻഡറി കന്നഡ
ബേക്കൽ, മഞ്ചേശ്വരം ഒന്നാം സ്ഥാനത്ത് 15 പോയിന്റ് വീതം. രണ്ടാം സ്ഥാനത്ത് കുമ്പള. ഹൈസ്‌കൂൾ വിഭാഗം കുമ്പള 10 ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം ബേക്കൽ,
കലോത്സവത്തിന് ഒരുങ്ങുന്ന പ്രധാന വേദി