കാസർകോട്: സ്‌കൂൾ ബസുകളുടെ ബാറ്ററികൾ മോഷ്ടിച്ച് കാറിൽ കടന്നുകളയുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം കൗമാരക്കാരനടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. മാങ്ങാട്ടെ റംസാനെയും (21), കൂടെയുണ്ടായിരുന്ന 17 കാരനെയുമാണ് പൊലീസ് അറസ്റ്റുചെയ്തത്.
മുട്ടം എ.ജെ.ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ട് ബസുകളിൽ നിന്നാണ് ഇവർ ബാറ്ററികൾ മോഷ്ടിച്ചത്. ബാറ്ററിയുമായി പോകുന്നതിനിടെ കുമ്പള എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ സംശയം തോന്നി ചൂരിത്തടുക്ക എന്ന സ്ഥലത്ത് വെച്ച് കെ എൽ 10 എ ഇ 2390 നമ്പർ മാരുതി സെൻ കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാറ്ററി മോഷ്ടിച്ചു കടത്തുന്ന സംഘമാണെന്ന് വ്യക്തമായത്.
ഇതേസംഘം മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലും മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് മഞ്ചേശ്വരം പൊലീസ്.