ഓറിയന്റേഷൻ പ്രോഗ്രാം
ഡിസംബർ 31 മുതൽ ജനുവരി 6 വരെ നടത്തുന്ന അർപ്പിത് ലേണേഴ്‌സിനുള്ള ഹ്രസ്വകാല കോഴ്‌സിനും ജനുവരി 8 മുതൽ 28 വരെ നടത്തുന്ന ഓറിയന്റേഷൻ പ്രോഗ്രാം 42നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 5ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം വർഷ (വിദൂര വിദ്യാഭ്യാസം) ബി. കോം., ബി. എ., ബി. ബി. എ., ബി.എ. അഫ്‌സൽ ഉൽ ഉലമ, ബി. എസ്‌സി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവിമെന്റ് ) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 25 ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ ബിരുദാനന്തര ബിരുദ, അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 16, 17 തീയതികളിൽ നടത്തും.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ. മൂല്യ നിർണയംപൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. മാർക്ക്/ഗ്രേഡ്/ഗ്രേഡ് പോയിന്റിലോ മാറ്റമുള്ളപക്ഷം ( റഗുലർ വിദ്യാർത്ഥികൾ ഒഴികെയുള്ളവർ ) റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്‌ഷനിൽ സമർപ്പിക്കണം.