തൃക്കരിപ്പൂർ: പരേതനായ ചിണ്ടൻ-കുട്ടിപാർവ്വതി ദമ്പതികളുടെ മകൻ എടാട്ടുമ്മൽ സുബ്രഹ്മണ്യം കോവിൽ പൂജാരി കെ.വി. മോഹനൻ പൂജാരി (58) നിര്യാതനായി. രണ്ടു ദശാബ്ദക്കാലമായി കോവിലിലെ പൂജാദികർമ്മങ്ങൾക്ക് നേതൃത്വം നൽകിവന്നിരുന്ന വ്യക്തിയായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുമേഷ്, ഷൈനി (കുമ്പള പഞ്ചായത്ത് ക്ലർക്), ഷൈജ. മരുമക്കൾ: അശോകൻ (തെക്കോട് ആശുപത്രി ജീവനക്കാരൻ), കെ.സി. സുനിൽ (എച്ച്.ഡി.എഫ്.സി. ബാങ്ക് കണ്ണൂർ). സഹോദരങ്ങൾ: വിജയവല്ലി, പവിത്രൻ.