schoolmeet-

കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന് ഇന്ന് കണ്ണൂരിന്റെ മണ്ണിൽ കൊടിയുയരും.
കായികാദ്ധ്യാപകരുടെ ചട്ടപ്പടി സമരത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെ നടക്കുന്ന മേളയിൽ 98 ഇനങ്ങളിലായി 1900 ലധികം കൗമാരപ്രതിഭകൾ മാറ്റുരയ്ക്കും. 300 ഒഫീഷ്യലുകളും രംഗത്തുണ്ട്. ഇന്ന് രാവിലെ 7 മണിക്ക് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെ ട്രാക്കുണരും.

മത്സരാർഥികൾ

1904

ഇനങ്ങൾ

98

മത്സരം ഹൈടെക്

ഫോട്ടോ ഫിനിഷ് ക്യാമറ

ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷറർ

ഫാൾസ് സ്റ്റാർട്ട് ഡിറ്റക്ടർ സിസ്റ്റം

കഴിഞ്ഞ വർഷത്തെ ജേതാക്കൾ- എറണാകുളം

റണ്ണറപ്പ് - പാലക്കാട്

കഴി‌ഞ്ഞ വർഷത്തെ മികച്ച സ്കൂൾ

കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ

രണ്ടാം സ്ഥാനം

കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ

കൂടുതൽ കുട്ടികൾ

ഇടുക്കിയിൽ നിന്ന് -158

കുറഞ്ഞത്

ആലപ്പുഴ - 119