കണ്ണൂർ: ബർണ്ണശ്ശേരി സെന്റ് പീറ്റേഴ്‌സ് എൽ.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. കൻ്റോൺമെന്റ് വാർഡ് കൗൺസിലർ രതീഷ് ആന്റണി നേതൃത്വം നൽകി. ലോക്കൽ മാനേജർ ഫാ. ക്ലമന്റ് ലേഞ്ചൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഡി 5 ഡാൻസർ ഫെയിം സായ ഷൈജുവിനെ ഹെഡ് മിസ്ട്രസ് ബിയാട്രിസ് ഇ.ജെ ആദരിച്ചു. ഹോളി ട്രിനിറ്റി ചർച്ച് അസി. ക്ലമന്റ് വികാരി ഫാ. തങ്കച്ചൻ സമ്മാനദാനം നിർവഹിച്ചു.