കണ്ണൂർ: സാമൂഹ്യ സുരക്ഷ പെൻഷനുകൾ വാങ്ങുന്ന ഗുണഭോക്താക്കളെ മാസ്റ്ററിംഗിന്റെ പേരിൽ പീഡിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം കൗൺസിൽ യോഗം ആരോപിച്ചു. സ്ഥലസൗകര്യക്കുറവും ജീവനക്കാരുടെ അപര്യാപ്തതയും അക്ഷയ സെന്ററുകളിൽ അനുഭവപ്പെടാറുണ്ട്. പ്രായമായവർക്ക് ഏറെ പ്രയാസകരമാകുന്ന മാസ്റ്ററിംഗിന് പ്രത്യേക ക്യാമ്പുകൾ നടത്താൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി സഹദുള്ള, വി.പി വമ്പൻ, ടി.എ തങ്ങൾ, കെ.പി താഹിർ,​ പി.സി അഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി. സമീർ സ്വാഗതവും കൊളേക്കര മുസ്തഫ നന്ദിയും പറഞ്ഞു.