മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ദുബായ് വിമാനത്തിലെത്തി ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 55 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഒരു സെന്റിമീറ്ററിൽ താഴെയുള്ള ചെറിയ കഷണങ്ങളായും പാൽ ചോക്ലേറ്റിനുള്ളിലും ലോലിപോപ്പ് ചോക്ലേറ്റിന്റെ ചെറിയ പൊള്ളയായുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം അഞ്ചുകിലോ കുങ്കുമപ്പൂവും സ്വർണവും പിടികൂടിയിരുന്നു.