പാനൂർ: പത്തായക്കുന്ന് പ്രിയദർശനി വനിത സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗവും എ ക്ലാസ്സ് മെമ്പർമാരുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. പാട്യം വെസ്റ്റ് യു.പി സ്ക്കൂളിൽ ചേർന്ന യോഗത്തിൽ എം സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരിി ഉദ്ഘാടനം ചെയ്തു.ശശീന്ദ്രൻ പാട്യം, കെ.പി രേവതി കെ.പി ദീപക് എന്നിവർ പ്രസംഗിച്ചു. ആഷിഖ്., ആദർശ്, ഹൃദ്യതിലകൻ എന്നിവരെ 'അനുമോദിച്ചു. അനശ്വരിദേവി സ്വാഗതവും വി. പത്മജ നന്ദിയും പറഞ്ഞു.