ക്ളാസ്സുകൾ പുനഃക്രമീകരിച്ചു
മാങ്ങാട്ടുപറമ്പ് കാമ്പസിൽ നവംബർ 19 വരെ സംസ്ഥാന സ്‌കൂൾ കായികമേള നടക്കുന്നതിനാൽ ഡിപ്പാർട്ടമെന്റുകളിൽ നവംബർ 18ന് ആരംഭിക്കേണ്ട പി.ജി ക്ലാസ്സുകൾ നവംബർ 20 ആരംഭിക്കും. 23, 30 തിയതികൾ പ്രവൃത്തി ദിനങ്ങളായിരിക്കും. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റഗുലർ/സപ്പ്‌ളിമെന്ററി) മേയ് 2018 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 27.11.2019 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
നവം. 19ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എഡ്. (റഗുലർ/സപ്ളിമെന്ററി) നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.