കാഞ്ഞങ്ങാട് :സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് ടൗണും പരിസരവും വേദിയാകുമ്പോൾ നഗരം 'ക്ലീൻ കാഞ്ഞങ്ങാടി'' നായി ഒത്തുചേരുന്നു.വെൽഫെയർ കമ്മിറ്റി ടൗൺ ഹാളിൽ വിളിച്ചു ചേർത്ത ആരോഗ്യ പ്രവർത്തകരുടെ യോഗത്തിലാണ് ശുചീകരണത്തിനായി ഒരു ദിവസം കർമ്മനിരതരാവാൻ തീരുമാനമായത്. ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ പി കെ അശോകൻ, ആരോഗ്യ- ശുചിത്വ പ്രവർത്തങ്ങൾ വിശദീകരിച്ചു. ലെയ്‌സൺ ഓഫീസർ ഡോ. രഘുറാം ഭട്ട്, എം.പി സലീം നായന്മാർ മൂല, അലോപ്പതി, ഹോമിയോ, ആയുർവേദ ഡി.എം.ഒ മാർ, സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ, കൗൺസിലർമാർ, ആശ വർക്കർ കോർഡിനേറ്റർ എന്നിവർ സംസാരിച്ചു. കൺവീനർ ടി അസീസ് സ്വാഗതവും അമീർ കോടിബയൽ നന്ദിയും പറഞ്ഞു. സന്നദ്ധ പ്രവർത്തനത്തിന് തയാറുള്ള സംസ്ഥാന ,ജില്ലാ, പ്രാദേശിക സംഘടനകൾ,കൂട്ടായ്മകൾ, ക്ലബുകൾ തുടങ്ങിയവയുടെ ഭാരവാഹികളുടെ യോഗം നവംബർ 21ന് വൈകിട്ട് നാലിന് ചേരും. സന്നദ്ധതയുള്ളവർ ബദ്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ: 7012257317,9744616786.