കാഞ്ഞങ്ങാട്: ഇരുപത്തിയെട്ട് വർഷത്തിന് ശേഷമെത്തുന്ന കലാമാമാങ്കത്തിന്റെ പ്രചാരകരാകൻ കുട്ടിക്കൂട്ടം റെഡി. താളവട്ടങ്ങളുടെ വെടിക്കെട്ടുകളുതിർക്കാൻ പരിശീലനം നേടിയ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂളിലെ 60 കുട്ടികളാണ് നഗരത്തിന് ചുറ്റുമുള്ള ആറു കേന്ദ്രങ്ങളിൽ പഞ്ചാരിമേളം തീർക്കുന്നത്. 23 ന് ഉച്ചയ്ക്ക് 2.30ന് ഇക്ബാൽ ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്ത് നിന്നാണ് തുടക്കം .വെള്ളിക്കോത്ത് (3.30 ), കാഞ്ഞങ്ങാട് പെട്രോൾ പമ്പിന് സമീപം ( 4.15), മാന്തോപ്പ് (5. 00), നീലേശ്വരം ( 5.45), എന്നീ കേന്ദ്രങ്ങളിൽ ചെണ്ടമേളം തീർത്ത ശേഷം 6.30 ന്‌ ഐങ്ങോത്ത് സമാപിക്കും. കലോത്സവ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.