കണ്ണൂർ: ശബരിമലയിലെ ഈ തീർത്ഥാടനകാലം യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശമെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി ഇ. പി ജയരാജൻ പറ‌ഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് നിരവധി ഘടകങ്ങളുണ്ട് അതിൽ ശബരിമലയും ഉണ്ടാകാമെന്നും ജയരാജൻ പറഞ്ഞു .