കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂൾ കലോത്സവ ദിനങ്ങളിൽ സൗജന്യ ആംബുലൻസ് സർവീസ് ഉണ്ടാകും. ആംബുലൻസ് ഓണേർസ് ആൻഡ് ഡ്രൈവേർസ് അസോസിയേഷൻ ജില്ലാ ഘടകവും കാഞ്ഞങ്ങാട് പ്രസ്‌ഫോറവും ചേർന്നാണ് ഈ സൗകര്യമൊരുക്കുന്നത്. അഞ്ച് ആംബുലൻസുകളാണ് എല്ലാസജ്ജീകരണങ്ങളോടും വിവിധ വേദികൾക്കരികിൽ നിറുത്തിയിടുക.
യോഗത്തിൽ പ്രസ് ഫോറം പ്രസിഡന്റ് ഇ.വി. ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ആംബുലൻസ് ഓണേർസ് ആൻഡ് ഡ്രൈവേർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുനീർ ചെമ്മനാട്, സെക്രട്ടറി സാജൻ, വൈസ് പ്രസിഡന്റ് ഗോകുലാനന്ദൻ മോനാച്ച, തായനുർ ബാബുരാജ്, പ്രസ് ഫോറംഭാരവാഹികളായ ടി.മുഹമ്മദ് അസ്ലം, പി.പ്രവീൺകുമാർ, ബാബു കോട്ടപ്പാറ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി. കെ. നാരായണൻ സ്വാഗതം പറഞ്ഞു.