പാനൂർ: പാട്യം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പതിനാലാം വാർഡിൽ കാൻസർ ബോധവത്കരണ ക്ലാസും സ്തനാർബുദ പരിശോധനാ പരിശീലനവും നടത്തി. വാർഡ് മെമ്പർ പി. മജിഷ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് പത്തായക്കുന്ന് ശാഖാ മാനേജർ വിഷ്ണു മുരളി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ ഷംജിത്ത് പ്രസംഗിച്ചു. മലബാർ കാൻസർ സെന്ററിലെ ഡോ. എ.പി നീതു, ഡോ. പെൻസി എം. ഫിലിപ്പ് എന്നിവർ ക്ലാസെടുത്തു. ഇൻസ്പെക്ടർ രാജൻ സ്വാഗതം പറഞ്ഞു.