കണ്ണൂർ: കണ്ണൂരിന്റെ മലയോരത്ത് ജനിച്ച ടി.ജെ.ജോസഫ് ഇന്നലെ സീനിയർ ബോയ്സ് ലോംഗ്ജമ്പിൽ റെക്കാഡിന്റെ തിളക്കം സ്വന്തമാക്കി. 7.59 മീറ്റർ ചാടിയാണ് റെക്കാഡിലേക്ക് ജോസഫ് പറന്നിറങ്ങിയത്.2014 ലെ 7.51 മീറ്ററിന്റെ റെക്കാഡാണ് ജോസഫ് തിരുത്തിയത്.ആലക്കോട് ചെറിയരിക്കാമല സ്വദേശിയായ ജോസഫ് ഇപ്പോൾ പഠിക്കുന്നത് എറണാകുളം പനമ്പള്ളി നഗർ ഗവ.ജി.എച്ച്.എസ്.എസിലാണ് . അനൂപ് ജോസഫ് ആണ് പരിശീലകൻ.ചിട്ടയായ പരിശീനലനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അനൂപ് ജോസഫ് പറഞ്ഞു.
രണ്ടാമത്തെ വർഷമാണ് മത്സരിക്കുന്നത്.കഴിഞ്ഞ വർഷം വെള്ളി നേടിയിരുന്നു.മഹാരാജാസിലെ സിന്തറ്റിക്ക് ട്രാക്കിലുള്ള പരിശീലനവും മികച്ച നേട്ടത്തിലേക്കെത്തിച്ചു.രക്ഷിതാക്കൾക്കും കോച്ചിനും സുഹൃത്തുക്കൾക്കും റെക്കോർഡ് നേട്ടം സമർപ്പിക്കുന്നതായി ജോസഫ് പറഞ്ഞു.പ്ലസ് ടു വിദ്യാർത്ഥിയാണ് .