കണ്ണൂർ: വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെ 63-ാം മത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂർ മാങ്ങാട്ട്പറമ്പ് സിന്തറ്റിക്ക് ട്രാക്കിൽ തുടക്കമായ് . വൈകീട്ട് മന്ത്രി ഇ .പി . ജയരാജൻ ഒൗദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു . മന്ത്രി പ്രൊഫ .സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പ്യൻ പി.ടി .ഉഷ, ഒളിമ്പ്യൻ ടിന്റു ലുക്ക എന്നിവരെ ആദരിച്ചു. സി .കൃഷ്ണൻ എം .എൽ .എ,ഒളിമ്പ്യൻ മേഴ്സി കുട്ടൻ, നഗരസഭ ചെയർപേഴ്‌സൺ പി. കെ .ശ്യാമള,
കേരള സ്‌പോർട് കൌൺസിൽ വൈസ് പ്രസിഡന്റ്. ഒ. കെ.വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത,
കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ .പി .ഓമന ,ഡോ .പി .പി .പ്രകാശൻ (ജോയിന്റ് ഡയറക്ടർ ഹയർ സെക്കന്ററി എഡ്യൂക്കേഷൻ) സി. എ .സന്തോഷ് വി.പി. മിനി ,പി. ആർ. ശ്രീജേഷ് ,
എന്നിവർ പ്രസംഗിച്ചു.ലോഗോ ഡിസൈൻ ചെയ്ത ശശികലയെ ആദരിച്ചു .14 ജില്ലാ സെക്രട്ടറിമാരെയും മന്ത്രി ഇ.പി. ജയരാജൻആദരിച്ചു.സംസ്ഥാന സ്കൂൾ കായികമേളയിലെ ഉദ്ഘാടന ചടങ്ങിൽ മെഗാ തിരുവാതിര നടത്തിയ പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് എച്ച് .എസ് .എസിലെ കുട്ടികൾക്ക് ജീവൻ ബാബു മൊമെന്റോ കൈമാറി .14 ജില്ലകളിൽ നിന്നും കായിക താരങ്ങളുടെ മാർച്ച് പാസ്റ്റും വർണ്ണാഭമായ ഘോഷയാത്രയും നടന്നു. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ദീപശിഖ ഒളിമ്പ്യൻ ടിന്റു ലൂക്ക തെളിയിച്ചു.