32.02 മീറ്റർ

24.59 മീറ്റർ

കണ്ണൂർ: ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് സ്വർണം ആതിഥേയർക്ക്.സി.എച്ച്.എം എളയാവൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനാമിക വി രാജേഷാണ് 32.02 മീറ്റർ ദൂരത്തേക്ക് നീട്ടിയെറിഞ്ഞ് സ്വർണ്ണം കൈപ്പിടിയിലാക്കിയത്.ഗൗരി ശങ്കരി, അഖില രാജു എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ശ്രീകണ്ഠാപുരം ചെമ്പേരി പൂപറമ്പ സ്വദേശികളായ രാജേഷിന്റെയും രജിതയുടെയും മകളാണ് അനാമിക. ടി. ശ്രീഷന്റെ കീഴിലാണ് പരിശീലനം. സംസ്ഥാന തലത്തി​ലെ രണ്ടാം അവസരത്തിലാണ് സ്വർണ നേട്ടം കരസ്ഥമാക്കാനായത്. നേരത്തെ അമച്വർ മീറ്റിൽ രണ്ടാമതെത്തി​യി​രുന്നു .കോഴിക്കോട് നടന്ന റിലയൻസ് മീറ്റിൽ ഒന്നാമതെത്തി. പോളി ടെക്നിക് മൂന്നാം വർഷ വിദ്യാർത്ഥി വിനായകാണ് സഹോദരൻ.

പാലക്കാട് പാലക്കയത്ത് നിന്ന് എറണാകുളം മണീട് സ്കൂളിൽ പഠിക്കാനെത്തിയ ലിജി സാറാ മാത്യുവിനാണ് സബ് ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസി​ൽ സ്വർണം. 24.59 മീറ്റർ ദൂരത്തേക്ക് വലിച്ചെറിഞ്ഞായിരുന്നു നേട്ടം. കാട്ടുമറ്റത്തിൽ മാത്യു - സ്കറിയ ദമ്പതികളുടെ മകളായ ലിജി ചാൾസിൽ നിന്നാണ് പരിശീലനം നേടിയത്. ജിസ്മി, ജിസ്ലി എന്നിവരാണ് സഹോദരങ്ങൾ.

കോട്ടയം നെടുംകുന്നത്തെ സെന്റ് തേരേസ ഹൈസ്കൂളിലെ ടി.എസ് ഷിഫ മോളാണ് 23.25 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയത്. കാഞ്ഞങ്ങാട് ബല്ല ഈസ്റ്റിൽ നിന്നെത്തിയ വി.നേഹ 21.70 മീറ്റർ ദൂരത്തേക്കെറിഞ്ഞ് മൂന്നാമതെത്തി.