ഇരിട്ടി : തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പാലം മുതൽ മാടത്തിൽ വരെയുള്ള റോഡിൽ 21 മുതൽ 30 വരെ ഈ റൂട്ടിൽ രാത്രികാല നിരോധനമേർപ്പെടുത്താൻ ഇരിട്ടി പോലീസ് സ്റ്റേഷനിൽ ചേർന്ന ആലോചനായോഗത്തിൽ തീരുമാനിച്ചു. ഇരിട്ടി പാലം മുതൽ മാടത്തിൽ വരെയുള്ള റോഡ് രാത്രി 9 മുതൽ പുലർച്ചെ 5 .30 വരെ പൂർണ്ണമായും അടച്ചിടാനാണ് തീരുമാനം.
പകരം എടൂർ ഭാഗത്തുനിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കോറമുക്ക് , ചീങ്ങാക്കുണ്ടം, പായം ജംഗ്ഷൻ, കരിയാൽ , ജബ്ബാർക്കടവ് വഴി ടൗണിൽ പ്രവേശിക്കണം. കൂട്ടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വള്ളത്തോട് നിന്നും മലയോര ഹൈവേയലേക്ക് കയറി ഉളിക്കൽ , തന്തോട് വഴി ഇരിട്ടി ടൗണിൽ പ്രവേശിക്കാം
യോഗത്തിൽ ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടർ എ. കുട്ടികൃഷ്ണൻ, നഗരസഭാ ചെയർമാൻ പി.പി. അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി, വ്യാപാരി, ബസ് ടാക്‌സി ഓണേഴ്‌സ് പ്രതിനിധികൾ പങ്കെടുത്തു
ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കേണ്ട ദിശാസൂചികകൾ കരാറുകാർ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തയാറാക്കി വെക്കണമെന്നും യോഗം നിർദ്ദേശിച്ചു.