65.78 മീറ്റർ

കണ്ണൂർ:"ഈ ദൂരം പ്രതീക്ഷിച്ചതല്ല,63 മീറ്ററായിരുന്നു. ആയിരുന്നു ബെസ്റ്റ് ത്രോ,റെക്കാഡു നേട്ടത്തിന് ദൈവത്തിന് നന്ദി "സീനിയർ ആൺ കുട്ടികളുടെ ജാവലിൻ ത്രോ യിൽ റെക്കാഡ് സ്വന്തമാക്കിയ ജിബിൻ തോമസ് പറഞ്ഞു .

എറണാകുളം മാതിരിപ്പിള്ളി ജി. വി. എച്ച്.എസ്. എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ജിബിൻ സ്വന്തം സ്‌കൂളിന്റെ തന്നെ റെക്കാഡാണ് തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വർഷം ഇതേ സ്‌കൂളിലെ അഖിൽ ശശി 61.16 മീറ്റർ എറിഞ്ഞാണ് റെക്കോർഡിട്ടിരുന്നത്.ജിബിൻ അത് 65.78 മീറ്ററിലേക്ക് ഉയർത്തി.

മാതിരപ്പിള്ളി എം.എ.കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലിൽ പി.ഐ ബാബുവിന്റെ കീഴിലാണ് പരിശീലനം .കഴിഞ്ഞ വർഷം ജൂനിയർ വിഭാഗം ജാവലിൻ ത്രോയിൽ 57.40 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ആ‌ർമിയിലായിരുന്ന പിതാവ് തോമസിന്റെയും സ്കൂൾ കാലത്ത് കായിക താരമായിരുന്ന അമ്മ മിനി തോമസിന്റെയും പൂർണ്ണ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് ജിബിൻ പറഞ്ഞു. മാതിരിപ്പിള്ളി എഫ്.ജി.ക്വാട്ടേഴ്‌സിലാണ് താമസം.