കണ്ണൂർ: ഡിസംബർ രണ്ടു മുതൽ എട്ടു വരെ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസ് കോംപക്‌സിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കേരള അമേച്വർ ബോക്‌സിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.കെ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെക്രട്ടറി ഡോ.സി.ബി. റജി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് എൻ. ധീരജ് കുമാർ, ജോയിന്റ് റജിസ്ട്രാർ എം.കെ. ദിനേശ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം ചാമ്പ്യൻഷിപ്പിന്റെ സ്വീകരണകമ്മിറ്റി, കൾച്ചറൽ കമ്മിറ്റി യോഗങ്ങളും നടന്നു.ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻ മേരി കോം ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ദേശീയ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ആതിഥ്യമരുളുന്ന കണ്ണൂരിലെ മത്സരത്തിൽ നിന്നാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെയും 2020ൽ ടോക്കിയോവിൽ നടക്കുന്ന ഒളിമ്പിക്‌സിലേക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിലേറെ കായികപ്രതിഭകൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
ക്യാപ്ഷൻ
ദേശീയ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെസംഘാടകസമിതി ഓഫീസ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു