40.54 മീറ്റർ

കണ്ണൂർ:ജൂനിയർ ആൺകുട്ടികളുടെ ഡിസ്ക്സ് ത്രോയിൽ രണ്ടാം തവണയും വിജയം സ്വന്തമാക്കി ബിജോ തോമസ്.തിരുവനന്തപുരം ജി.വി.രാജ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബിജോ തോമസ് 40.54 മീറ്റർ ദൂരം എറിഞ്ഞാണ് ഒന്നാമനായത്.ഇടുക്കി കുമളിയിൽ കൃഷിക്കാരനായ കെ.വി.തോമസിന്റെയും റോസമ്മ തോമസിന്റെയും മകനാണ്.കഴിഞ്ഞ വർഷം 42 മീറ്റർ എറിഞ്ഞാണ് ബിജോയ് ഒന്നാമനായത്.രാജുപോൾ,അഭിലാഷ്,സുനിൽ ദത്ത് എന്നിവരാണ് പരിശീലകർ.