മാങ്ങാട്ടുപറമ്പ്: സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ അന്യ സംസ്ഥാനത്തുള്ള കുട്ടികളിൽ പലരും പ്രായം കുറച്ച് കാട്ടി മത്സരിക്കുന്നുവെന്ന ആരോപണവുമായി പ്രമുഖ പരിശീലകൻ കെ.പി തോമസ്. പല്ലെണ്ണിയാൽ ഇവരുടെ കൃത്യമായ പ്രായം കണ്ടെത്താനാകും. എന്നാൽ പരാതി കൊടുത്താലും നടപടി ഉണ്ടാകാറില്ല. പല സ്കൂളുകളും ചാമ്പ്യൻഷിപ്പ് പട്ടം പിടിക്കാനാണ് ഇത്തരം കള്ളത്തരം കാട്ടുന്നത്. ഇതിനെതിരെ നടപടി വേണമെന്നും തോമസ് ആവശ്യപ്പെട്ടു.