പാനൂർ: യു.ഡി.എഫ് അധികാര കൈമാറ്റ ധാരണയുടെ അടിസ്ഥാനത്തിൽ അവസാന വർഷം കോൺഗ്രസിലെ ഇ.കെ. സുവർണ്ണ പാനൂർ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി ചുമതലയേറ്റു.നഗരസഭയിലെ ആകെ നാൽപത് കൗൺസിലർമാരിൽ 38 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ആകെ പോൾ ചെയ്ത 38 വോട്ടിൽ യു ഡി എഫ് സ്ഥാനാർഥി ഇ.കെ.സുവർണ്ണയ്ക്ക് 24 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി കെ.സുഹറയ്ക്ക് 13 വോട്ടും ലഭിച്ചു ബി.ജെ.പിയുടെ 3 വോട്ട് അസാധുവാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ എൽ.ഡി.എഫിലെ വി.കെ. മനോജും യു.ഡി.എഫിലെ ജഫ്നാസ്.ദാവൂദിനും വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല.

തിരഞ്ഞെടുപ്പിനു ശേഷം നഗരസഭാ ഹാളിൽ ആദ്യമായി സ്ഥാപിച്ച ഗാന്ധിജിയുടെ ഫോട്ടോയിൽ ഹാരമണിയിച്ച ശേഷമാണ് ഇ.കെ. സുവർണ്ണ സത്യപ്രതിജ്ഞ ചെയ്തത്. മുൻ ചെയർപേഴ്‌സണായിരുന്ന കെ.വി. റംലയെ നേരത്തെ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുത്തിരുന്നു.