പയ്യന്നൂർ: സ്വാമി ആനന്ദ തീർത്ഥരുടെ 32ാം സമാധിവാർഷികം 21 ന് പയ്യന്നൂർ
ശ്രീ നാരായണ വിദ്യാലയത്തിൽ ആചരിക്കും. രാവിലെ വിശേഷാൽ പ്രാർത്ഥനയും പൂജയും സമാധിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. 10.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ശിവഗിരി
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് മെമ്പർ പരാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.
സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്ക് പ്രീതി ഭോജനവും ഉണ്ടാകും.
കണ്ടങ്കാളി പെട്രോളിയം
പദ്ധതി ഉപേക്ഷിക്കണം
പയ്യന്നൂർ: കണ്ടങ്കാളി തലോത്ത് വയലിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പെട്രോളിയം പദ്ധതി ഉപേക്ഷിച്ച്, ജനകീയ സമരസമിതി നടത്തി വരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന് ഐപ്‌സോ പയ്യന്നൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യു .കൃഷ്ണ പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ബാബു, കെ.വി.ജനാർദ്ദനൻ, ജയരാജൻ, വി.വി.കൃഷ്ണൻ, പ്രദീപൻ, കെ.വി.ബാലൻ, വി.വി.രാഘവൻ, കെ.വി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ.വി.ജനാർദ്ദനൻ പ്രസിഡന്റ്, വി.വി.കുമാരൻ സെക്രട്ടറി. പി.പി..മോഹനൻ നമ്പ്യാർ ട്രഷറർ.
ആധാർ മേള.
പയ്യന്നൂർ: പുതുതായി ആധാർ അപേക്ഷിക്കുന്നതിനും ജനന തിയതി, ബയോമെട്രിക് സംവിധാനം പുതുക്കുന്നതിനും ആധാറിലെ മറ്റ് തെറ്റുകൾ തിരുത്തുന്നതിനും തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ 20ന് ആധാർ മേള സംഘടിപ്പിക്കും.
കാരംസ് ടൂർണ്ണമെന്റ്
പയ്യന്നൂർ: ഡി.വൈ.എഫ്.ഐ. അന്നൂർ പീപ്പിൾസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഷ് പ്രൈസിനായി ഡബിൾസ്
കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. 24 ന് രാവിലെ മുതൽ മത്സരം ആരംഭിക്കും.ഫോൺ: 9744259233, 8281875411.