കണ്ണൂർ: ചലച്ചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ ബാഗും പണവും ട്രെയിനിൽ മോഷണം പോയതായി പരാതി.
ഞായറാഴ്ച രാത്രി എറണാകളത്ത് നിറുത്തിയിട്ട തുരന്തോ എക്‌സ്പ്രസ്സിന്റെ സെക്കൻഡ് എ.സി കമ്പാർട്ട് മെന്റിലായിരുന്നു മോഷണം. ട്രെയിൻ സ്‌റ്റേഷൻ വിടുന്നതിന് മുൻപ് ബാത്ത്‌റൂമിൽ പോയതായിരുന്നു. തിരിച്ചുവരുമ്പോഴാണ് സീറ്റിൽ വച്ച ബാഗ് കാണാതായത്. പണത്തിന് പുറമെ എ.ടി.എം കാർഡ്.അമ്മ.ഫെഫ്ക തുടങ്ങിയ സംഘടനകളിലെ അംഗത്വകാർഡ് മൊബൈൽ ചാർജർ എന്നിവയൊക്കെ ബാഗിലുണ്ടായിരുന്നു.
എറണാകുളത്ത് നിന്നു പുറപ്പെട്ട ട്രെയിനിന് പിന്നീട് കോഴിക്കോടാണ് സ്‌റ്റോപ്പ്. കോഴിക്കോട്ട് റെയിൽവെ പൊലീസിൽ പരാതി നൽകി.