മാഹി .എസ്.എൻ.ഡി.പി.യോഗം മാഹി മേഖലാ കമ്മിറ്റിക്ക് കീഴിൽ മാഹിയിലെ എല്ലാ വാർഡുകളിലും ശാഖാ കമ്മിറ്റികൾ രൂപീകരിക്കുന്നു. മാഹി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി മാഹി യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് പ്രേമൻ കല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. പി. വി. ചന്ദ്രദാസ്, മാഹി യൂണിറ്റിന്റെ ജനറൽ സെക്രട്ടറി ,സജിത് നാരായണൻ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റായി കെ.പി. അശോകിനേയും സെക്രട്ടറിയായി വി. രാജേഷ് ശിവദാസിനെയും ട്രഷററായി രാജേന്ദ്രനെയും തിരഞ്ഞെടുത്തു വൈസ് പ്രസിഡന്റുമാരായി കെ.അശോകൻ, പി.സി.ദിവാനന്ദൻ, ജ്യോതി ലക്ഷ്മി എന്നിവരേയും, ജോയിന്റ് സെക്രട്ടറിമാരായി രജീഷ് കാരായി, നിഖിൽ രവീന്ദ്രൻ, പി.സനിൽകുമാർ, എന്നിവരേയും പതിനഞ്ചംഗ പ്രവർത്തക സമിതി യേയും തിരഞ്ഞെടുത്തു.
ചെമ്പ്ര ശാഖാ രൂപീകരണ യോഗത്തിൽ പ്രസിഡന്റായി എം.പി
ശ്രീനിവാസനേയും സെക്രട്ടറിയായി കുന്നുമ്മൽ ഭാസ്‌കരനേയും വൈസ് പ്രസിഡന്റുമാരായി
ജനാർദ്ദനൻ, എം. ശ്യാമള, ടി.വി. സുജിത്ത് കുമാർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി
അജിതൻ ചാമേരി ,കെ.പി. ഷാജി, ഇ. സുബീഷ്എന്നിവരെയും ട്രഷററായി
കെ.പി.ജനാർദ്ദനനേയും 17 അംഗ പ്രവർത്തക സമിതിയേയും തിരഞ്ഞെടുത്തു.
പ്രതിഷേധ പ്രകടനം നടത്തും
മാഹി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പുതുച്ചേരിയിൽ ലഭിച്ചുകൊണ്ടിരുന്ന ദീപാവലി ഗിഫ്റ്റ് കൂപ്പൺ മാഹിയിൽ നൽകാത്തതിൽ പ്രതിഷേധിച്ച് 27 ന് പുതുച്ചേരിയിൽ നടക്കുന്ന പണിമുടക്കിന് പിന്തുന്ന പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ അന്ന് മാഹിയിൽ തൊഴിലാളി പ്രകടനം നടത്തും.
സംയുക്ത യോഗത്തിൽ കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ടി.സി.പ്രദീപൻ, ഹാരിസ് പരന്തിട്ട്, കെ.പി.നൗഷാദ്, ലിംഗാറിഫർണാണ്ടസ്, റോബിൻ ഫെർണാണ്ടസ്റ്റ്, കെ.പ്രമോദ്, സി.കെ.മുഹമ്മദലി, എ.വി.ഹനീഫ, കെ.സുബൈർ, പി.ലക്ഷമണൻ എന്നിവർ പ്രസംഗിച്ചു.